SEARCH


Nagakanni or Nagakanya Theyyam (നാഗ കന്നി - നാഗ കന്യ തെയ്യം)

Nagakanni or Nagakanya Theyyam (നാഗ കന്നി - നാഗ കന്യ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങളില്‍ പ്രസിദ്ധമായ തെയ്യങ്ങളാണ്‌ നാഗകന്നി, നാഗരാജന്‍, നാഗത്താന്‍, നാഗപ്പോതി മുതലായവ. മിക്കവാറും എല്ലാ കാവുകളിലും സര്പ്പരക്കാവുകള്‍ ഉള്ളതായി കാണാന്‍ കഴിയും. കയ്യത്ത് നാഗം, മുയ്യത്ത് നാഗം, ഏറുമ്പാല നാഗം, കരിപ്പാല്‍ നാഗം, എടാട്ട് നാഗം എന്നീ പ്രസിദ്ധങ്ങളായ നാഗ സങ്കേതങ്ങളിലും ചില ഗൃഹങ്ങളിലുമാണ് നാഗ ദേവതകളെ കെട്ടിയാടിക്കുന്നത്. പാല്ക്കടലിന്റെ നടുവിലുള്ള വെള്ളിമാന്‍ കല്ലിന്റെ അരികിലുള്ള മണിനാഗ മണിപ്പവിഴത്തിന്റെ സമീപത്തെ മണിനാഗപ്പുറ്റില്‍ നിന്നാണത്രെ ഈ ദേവതമാര്‍ ഉണ്ടായത്.
നാഗകണ്ടനെയും നാഗ കന്നിയെയും കെട്ടുന്നത് വണ്ണാന്മാ്രാണെങ്കില്‍ പാണന്മാറരും മുന്നൂറ്റാന്മാ്രും കെട്ടിയാടുന്ന നാഗ ദേവതകളാണ് നാഗക്കാളിയും നാഗഭഗവതിയും. ഇത് കൂടാതെ രാമവില്യം കഴകത്തില്‍ ‘നാഗത്തിന്‍ ദൈവം’ എന്നൊരു നാഗ ദേവതയെ വണ്ണാന്മാാര്‍ കെട്ടിവരുന്നു. കുറുന്തിനി പാട്ടിനു കെട്ടിയാടാറുള്ള കുറുന്തിരി ഭഗവതിയും കുറുന്തിനിക്കാമനും (നാഗക്കാമന്‍) നാഗ ദേവതകളാണ്. തെയ്യം നടക്കുന്ന ദിവസങ്ങളില്‍ സര്പ്പതബലിയും നടക്കും. സന്താന വരദായിനിയും രോഗ വിനാശിനിയുമാണത്രേ ഈ നാഗ ദേവതകള്‍.
തെയ്യങ്ങളുടെ ചമയങ്ങളില്‍ നാഗരൂപങ്ങള്ക്ക് നല്ല പ്രാധാന്യം ഉണ്ട്. നാഗപ്പോതിയുടെ മുടിക്ക് തന്നെ പേര് നാഗമുടി എന്നാണു. മറ്റ് തെയ്യങ്ങളുടെ പല ആഭരണങ്ങളിലും നാഗ രൂപാലങ്കാരങ്ങള്‍ കാണാം. കുരുത്തോടികളിലും മുഖപ്പാളികളിലും നാഗങ്ങളെ വരച്ചു വയ്ക്കുന്ന പതിവുണ്ട്. നാഗം താത്തെഴുത്ത് എന്ന പേരില്‍ ഒരു മുഖത്തെഴുത്ത് തന്നെയുണ്ടത്രേ.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848